---
title: "കരിയാട് വിവാഹത്തിനെത്തിയ വളയം സ്വദേശിയെ അടിച്ചു പരിക്കേൽപ്പിച്ചു ; 8 പേർക്കെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്"
english_title: "A Valayam native who had come to a wedding in Kariyad was beaten up and injured; Chokli police have registered a case against 8 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/333728/A Valayam native who had come to a wedding in Kariyad was beaten up and injured; Chokli police have registered a case against 8 people"
published_at: "2025-12-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952a1d4f00a2_1001040185.jpg"
keywords: []
---

# കരിയാട് വിവാഹത്തിനെത്തിയ വളയം സ്വദേശിയെ അടിച്ചു പരിക്കേൽപ്പിച്ചു ; 8 പേർക്കെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്

> **Lead Summary:** പെരിങ്ങത്തൂർ:പെരിങ്ങത്തൂർ കരിയാട് സുഹൃത്തിൻ്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വളയം സ്വദേശി കല്ലിൽ ഹൗസിൽ കെ.മുഹമ്മദ് ജാബിറിനെയാണ് വിവാഹത്തിനെത്തിയ മറ്റൊരു സംഘം അക്രമിച്ചത്.

## Article Content

പെരിങ്ങത്തൂർ:പെരിങ്ങത്തൂർ കരിയാട് സുഹൃത്തിൻ്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വളയം സ്വദേശി കല്ലിൽ ഹൗസിൽ കെ.മുഹമ്മദ് ജാബിറിനെയാണ് വിവാഹത്തിനെത്തിയ മറ്റൊരു സംഘം അക്രമിച്ചത്.

കഴിഞ്ഞ വർഷം കിടഞ്ഞിയിലെ ഒരു വിവാഹ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചയായിരുന്നു അക്രമമത്രെ. വിവാഹത്തിൽ പങ്കെടുത്ത് തിരികെ പോകാൻ ബൈക്കിൽ കയറുമ്പോഴായിരുന്നു അക്രമമെന്ന് ജാബിർ ചൊക്ലി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കമ്പിവടി, താക്കോൽ എന്നിവ ഉപയോഗിച്ചുണ്ടായ അക്രമത്തിൽ ജാബിറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫമീർ, ഷമ്മാസ്, എൻ.കെ നിഹാൽ, റിബാസ്, മഷൂദ്, സിനാദ്, യൂനസ്, നിഹാൽ തുടങ്ങി എട്ടോളം പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്.

പ്രതികൾക്കെതിരെ ബിഎൻഎസ് 126 (2), 115 (2), 118 (1), 296 (b), 351, 190 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചൊക്ലി എസ്.ഐ ആർ രാകേഷാണ് കേസന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/333728/A Valayam native who had come to a wedding in Kariyad was beaten up and injured; Chokli police have registered a case against 8 people)